കോഴിക്കോട് : കുറ്റ്യാടി അടുക്കത്ത് മരുതോങ്കര റോഡിൽ ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് അപകടം. യാത്രക്കാരന് പരിക്ക്. ഇന്ന് രാവിലെ 10: 50 ഓടെ കുളുക്കുന്നപാറയിലായിരുന്നു അപകടം. ഓട്ടോറിക്ഷയിലെ യാത്രക്കാരനായ അടുക്കത്ത് സ്വദേശി കറ്റോടി ബാലൻ (60) ആണ് പരിക്കേറ്റത്..
അപകടത്തിൽ തലയ്ക്ക് സാരമായി പരിക്കേറ്റതിനെ തുടർന്ന് ബാലനെ കുറ്റ്യാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് വിദഗ്ദ്ധ ചികിത്സയ്ക്ക് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ചതിന്റെ ആഘാതത്തിൽ കാറിന് കേടുപാടുകൾ സംഭവിച്ചു. യാത്രക്കാർക്ക് പരിക്കില്ല.
