കോഴിക്കോട് തൊട്ടിൽപ്പാലത്ത് കാട്ടാന ആക്രമണം; രണ്ട് കുട്ടികളുൾപ്പെടെ നാല് പേർക്ക് പരിക്ക്



കോഴിക്കോട് : കോഴിക്കോട് തൊട്ടിൽപ്പാലം ചൂരണിയിൽ കാട്ടാന ആക്രമണം. ആക്രമണത്തിൽ നാല് പേർക്ക് പരിക്ക്. രണ്ട് സ്ത്രീകൾക്കും രണ്ട് കുട്ടികൾക്കുമാണ് പരിക്കേറ്റത്. ഇന്ന് രാവിലെയോടെയായിരുന്നു സംഭവം.

രാവിലെ പറമ്പിൽ പശുവിനെ കെട്ടാൻ പോയ ശാന്ത, സനിക എന്നിവർക്കും, ചൂരണി റോഡിലൂടെ ബൈക്കിൽ പോവുകയായിരുന്ന ഷീജ മകൻ എബിൻ എന്നിവർക്കുമാണ് പരിക്കേറ്റത്.സ്കൂട്ടറിൽ ആന തട്ടിയെങ്കിലും രണ്ടുപേരും അത്ഭുതകരമായി രക്ഷപെടുകയായിരുന്നു. നിലവിൽ നാലുപേരുടെയും പരിക്ക് ഗുരുതരമല്ല. ഈ പ്രദേശത്ത് കാട്ടാനശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു.


Post a Comment

Previous Post Next Post