പേരാമ്പ്രയിൽ ബൈക്ക് സ്വകാര്യബസ്സിൽ ഇടിച്ച് അപകടം; യുവാവിന് പരിക്ക്



കോഴിക്കോട് പേരാമ്പ്രയിൽ ബൈക്ക് ബസ്സിൽ ഇടിച്ച് യുവാവിന് പരിക്ക് . പേരാമ്പ്ര ചിലമ്പ വളവിൽ സമീപം കാരയിൽ വളവിലാണ് ഇന്ന് വൈകുന്നേരം 5:45 ഓടുകൂടി അപകടം ഉണ്ടായത്. പരിക്കേറ്റ യുവാവിനെ ഇഎംഎസ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. പേരാമ്പ്ര പോലീസ് സ്ഥലത്തെത്തി വാഹനം സ്റ്റേഷനിലേക്ക് മാറ്റി. പേരാമ്പ്രയിൽ നിന്ന് മേപ്പയൂരിലേക്കുള്ള സ്വകാര്യ ബസിലാണ് ബൈക്ക് ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ ബസിന്റെ മുൻവശത്തെ ചില്ല് പൂർണമായും തകർന്നു.

Post a Comment

Previous Post Next Post