മാങ്ങോട് ആംബുലൻസ് തലകീഴായി മറിഞ്ഞു



പാലക്കാട്‌ മുണ്ടൂർ തൂത സംസ്ഥാനപാതയിൽ മാങ്ങോട്  ആംബുലൻസ് തലകീഴായി മറിഞ്ഞു.  ഇന്ന് രാവിലെ 9:15 ടെയാണ് അപകടമുണ്ടായത്. അമ്പലപ്പാറയിൽ നിന്നും കിടപ്പുരോഗിയുമായി പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് പോകുകയായിരുന്ന സേവാഭാരതിയുടെ ആംബുലൻസാണ് അപകടത്തിൽപെട്ടത്. അപകട സമയത്ത് ആംബുലൻസിൽ ഡ്രൈവറെ കൂടാതെ രോഗിയും മൂന്ന് പേരുമുണ്ടായിരുന്നു. ആർക്കും ഗുരുതര പരിക്കുകളില്ല.

Post a Comment

Previous Post Next Post