ആലപ്പുഴയില്‍ സ്വകാര്യ ബസിടിച്ച്‌ കാല്‍നടയാത്രക്കാരൻ മരിച്ചു

 


ആലപ്പുഴ: ജില്ലാക്കോടതി പാലത്തിന് സമീപം കാല്‍നട യാത്രക്കാരനെ സ്വകാര്യ ബസിടിച്ച്‌ മരിച്ചു. ഇരവുകാട് വാർഡ് അഭയ ഭവനത്തില്‍ രവീന്ദ്രൻ നായർ (87) ആണ് മരിച്ചത്.

ഇന്ന് വൈകിട്ട് 5.45 ഓടെയാണ് സംഭവം. നിർത്താതെ പോയ ജുമന എന്ന ബസും ഡ്രൈവറെയും നോർത്ത് പൊലീസ്‌ കസ്റ്റഡിയിലെടുത്തു. രവീന്ദ്രൻ നായരെ ഇടിച്ചിട്ട ശേഷം ബസ് നിർത്താതെ പോയ വിവരം ഓട്ടോറിക്ഷാ ഡ്രൈവർമാരാണ് പൊലീസില്‍ അറിയിച്ചത്.


പൊലീസെത്തി രവീന്ദ്രൻ നായരെ ജീപ്പില്‍ ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. നിർത്താതെ പൊയ ബസ്‌ പ്രൈവറ്റ്‌ ബസ്‌ സ്റ്റാൻഡില്‍നിന്ന്‌ പിടികൂടി. വിമുക്ത ഭടനായ രവീന്ദ്രൻ നായർ സൈനിക ബോർഡില്‍ പെൻഷൻ ആവശ്യത്തിനായി പോയി തിരികെ വരുമ്ബോഴാണ്‌ അപകടമുണ്ടായത്. ഭാര്യ: ലളിത നായർ. മക്കള്‍: അഭയകുമാർ, സിന്ധു. മരുമക്കള്‍: നീതു അഭയകുമാർ, ശശികുമാർ

Post a Comment

Previous Post Next Post