കണ്ണൂർ : കണ്ണൂർ താണയിൽ സ്വകാര്യ ബസിന്റെ മരണപ്പാച്ചിൽ വീണ്ടും ജീവനെടുത്തു. കണ്ണൂർ കൂത്തുപറമ്പിൽ സ്വകാര്യബസ് ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. കണ്ണോത്തുംചാൽ സ്വദേശി ദേവനന്ദ് (19 ) ആണ് മരിച്ചത്. കണ്ണൂർ കൂത്തുപറമ്പ് റൂട്ടിൽ സർവീസ് നടത്തുന്ന അശ്വതി ബസ് ആണ് വിദ്യാർത്ഥിയെ ഇടിച്ചത്. ഇന്ന് ഉച്ചയോടെയാണ് അപകടം ഉണ്ടായത്. അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. ദേവാനന്ദ് സഞ്ചരിച്ച സൂട്ടറിലേക്ക് ബസ് ഇടിച്ച് കയറുകയായിരുന്നു. ബസ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്..
