ഭാര്യയെ കാണാതായിട്ട് 2 മാസം, ഭർത്താവ് ആത്മഹത്യ ചെയ്തു



കായംകുളം : ഭാര്യയെ 2 മാസമായി കണ്ടെത്താനാകാത്തതിൽ മാനസികമായി തളർന്ന് ഭർത്താവ് ജീവനൊടുക്കി.കണ്ണമ്പള്ളി ഭാഗം വിഷ്ണു ഭവനിൽ താമസിക്കുന്ന വിനോദ് (49) ആണ് മരിച്ചത്.


വിനോദിന്റെ ഭാര്യ രഞ്ജിനി (45), ജൂൺ 11-ാം തീയതി രാവിലെ ബാങ്കിലേക്കു പോകുന്നുവെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് പുറപ്പെട്ടതിനു ശേഷം കാണാതായി. രണ്ടുമാസമായി കായംകുളം പൊലീസിൽ പരാതി നൽകിയിട്ടും, അന്വേഷണത്തിൽ പുരോഗതി ഉണ്ടായിരുന്നില്ല. സിസിടിവി ദൃശ്യങ്ങളിൽ, അവർ ബാങ്കിലെത്തിയിട്ടില്ലെന്നും, അവസാനമായി കായംകുളം റെയിൽവേ സ്റ്റേഷൻ ഭാഗത്തേക്ക് പോകുന്നതായാണ് കണ്ടെത്തിയത്. യാത്രയ്ക്കിടെ മൊബൈൽ ഫോൺ കൈയിൽ ഇല്ലാതിരുന്നത് അന്വേഷണത്തിന് തടസ്സമായി.


ഭാര്യ കാണാതായതിനെ തുടർന്ന് വിനോദ് സാമൂഹ്യമാധ്യമങ്ങളിലൂടെ സാമ്പത്തിക ബാധ്യതകൾ തീർക്കാമെന്നും, ഭാര്യ തിരികെ വരണമെന്നുമുള്ള അഭ്യർത്ഥന പങ്കുവെച്ചിരുന്നു. എന്നാൽ പ്രതികരണങ്ങളൊന്നും ലഭിക്കാതെ, നിരാശയിൽ ആയിരുന്നു.

മക്കൾ: വിഷ്ണു, ദേവിക

Post a Comment

Previous Post Next Post