കോഴിക്കോട്: കോഴിക്കോട് ആനക്കുളത്ത് വയോധികൻ ട്രെയിൻ തട്ടി മരിച്ചു. ഇന്ന് രാവിലെ 10.50 തോടെയാണ് സംഭവം. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ട്രെയിൻ വരുന്ന ശബ്ദം കേൾക്കാതെ വയോധികൻ ആനക്കുളം റെയിൽവേ ഗേറ്റിലെ ലൈൻ ക്രോസ് ചെയ്യുമ്പോഴായിരുന്നു അപകടം.
തിരുവനനന്തപുരം ഭാഗത്തേയ്ക്ക് പോകുന്ന ഏറനാട് എക്‌സപ്രസ്സാണ് തട്ടിയത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. കൊയിലാണ്ടി പോലീസ് സംഭവ സ്ഥലത്തെിയിട്ടുണ്ട്.
