കോഴിക്കോട് ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ചു; രണ്ട് പേർക്ക് ദാരുണാന്ത്യം; രണ്ട് പേർക്ക് പരിക്ക്



കോഴിക്കോട്:  കോഴിക്കോട് നഗരത്തിൽ ഫ്രാൻസിസ് റോഡ് മേൽപാലത്തിനു സമീപം വ്യാഴാഴ്ച‌ പുലർച്ചെ ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്കേറ്റ സംഭവത്തിൽ 2 പേർ മരിച്ചു. കല്ലായിൽ നിന്നു സൗത്ത് ബീച്ചിലേക്കു പോയ ബൈക്കും എതിരെ വന്ന സ്കൂട്ടറുമാണ് ഇടിച്ചത്.

അപകടത്തിൽ ബൈക്ക് യാത്രക്കാരായ കല്ലായി കട്ടയാട്ട്പറമ്പ് പള്ളിക്കു സമീപം ഫാത്തിമ കോട്ടേജിൽ ആർ.എം.അഫ്‌ (20), സുഹൃത്ത് മാങ്കാവ് കാളൂർ റോഡ് പറമണ്ണിൽ മഹൽ (23) എന്നിവരാണു മരിച്ചത്. അഫ‌ന സംഭവ ദിവസവും മഹൽ ഇന്നലെയും മരിച്ചു. അപകടത്തിൽ പരുക്കേറ്റ അത്തോളി സ്വദേശി യാസിൻ (28), സ്കൂട്ടർ യാത്രക്കാരനായ പാലക്കാട് മണ്ണാർക്കാട് സ്വദേശി കണ്ണമംഗലം കളത്തിൽ ഷാഫി (42) എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇവരുടെ പരിക്ക് ഗുരുതരമല്ല. ഇടിയുടെ ആഘാതത്തിൽ അഫ്‌ന ബൈക്കിൽ നിന്നു തെറിച്ചു വീണു സമീപത്തെ വൈദ്യുത തൂണിൽ തല ഇടിക്കുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.


മഹൽ ഇന്നലെ രാവിലെ 10.25 ന് ആണ് മരിച്ചത്. അഫ്‌നയും മഹലും മാങ്കാവ് ഇൻസ്റ്റ മാർട്ട് ജീവനക്കാരാണ്. മൃതദേഹം ബന്ധുക്കൾക്കു വിട്ടുകൊടുത്തു. കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി ചെമ്മങ്ങാട് പൊലീസ് ഇൻസ്പെക്ടർ കെ.എസ്.അജേഷ് പറഞ്ഞു.


ചക്കുംകടവ് സ്വദേശി ഹംസക്കോയയുടേയും തണ്ണിച്ചാൽ റഷീദയുടെയും മകളാണ് അഫ്. സഹോദരി: താരിഷ. കാളൂർ റോഡ് പറമണ്ണിൽ പരേതനായ ദിനേശന്റെയും


രേഷ്‌മയുടെയും മകനാണ് മഹൽ.


സഹോദരൻ: അദ്വൈത്.


Post a Comment

Previous Post Next Post