തിരുവനന്തപുരം: കാർ ഡിവൈഡറിലിടിച്ച് തലകീഴായി മറിഞ്ഞുണ്ടായ അപകടത്തില്‍ ആറുപേർക്ക് പരിക്ക്. വിദ്യാർഥിനികളായ നാലുപേരും കാറോടിച്ചിരുന്ന വിദ്യാർഥിയും ഇയാളുടെ സുഹൃത്തിനുമാണ് പരിക്കേറ്റത്
വെള്ളിയാഴ്ച വൈകുന്നേരം ആറിന് കഴക്കൂട്ടം കാരോട് ദേശീയപാതയില്‍ കല്ലുവെട്ടാൻ കുഴിക്ക് സമീപമുണ്ടായ അപകടത്തില്‍ തക്കലയിലെ സ്വകാര്യ കോളജിലെ വിദ്യാർഥികള്‍ക്കാണ് പരിക്കേറ്റത്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സതേടിയ ഇവരുടെ പരിക്ക് ഗുരുതരമല്ലെന്ന് അധികൃതർ പറഞ്ഞു.
വിഴിഞ്ഞം പോലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. അപകടത്തെ തുടർന്ന് കഴക്കൂട്ടം കാരോട് ദേശീയപാതയില്‍ മണിക്കൂറുകളോളം ഗതാഗത തടസമുണ്ടായി.
