മാനിന്റെ ആക്രമണം; വീട്ടുമുറ്റത്ത് നിന്ന വയോധികയ്ക്ക് ഗുരുതര പരിക്ക്.



വയനാട് : വയനാട്ടിൽ മാനിന്റെ ആക്രമണത്തിൽ വയോധികയ്ക്ക് ഗുരുതര പരിക്ക് . വയനാട് തിരുനെല്ലി അരണപ്പാറയിലാണ് മാനിന്റെ ആക്രമണമുണ്ടായത്. പള്ളിമുക്ക് സ്വദേശി ലക്ഷ്മി ( 80) ആണ് പരിക്കേറ്റത്. ഇന്ന് രാവിലെ എട്ടുമണിയോടെയായിരുന്നു സംഭവം. വീട്ടുമുറ്റത്ത് തുണി വിരിച്ചിടുന്നതിനിടെ മാനുകൾ ഇടിച്ചിടുകയായിരുന്നു. വനമേഖലയോട് ചേർന്ന പ്രദേശത്തായിരുന്നു ലക്ഷ്മിയുടെ വീട്. പരിക്കേറ്റ വയോധികയെ മാനന്തവാടി മെഡിക്കൽ കോളേജ്. ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്......



Post a Comment

Previous Post Next Post