കോഴിക്കോട് : വാണിമേലിൽ തെങ്ങ് കടപുഴകി വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. വാണിമേൽ സ്വദേശി പീടികയുള്ള പറമ്പത്ത് ജംഷീദിന്റെ ഭാര്യ ഫഹീമ (30) ആണ് മരിച്ചത്. വീട്ട് മുറ്റത്ത് നിന്ന് കുഞ്ഞിന് ഭക്ഷണം കൊടുക്കുന്നതിനിടെ ദേഹത്തേക്ക് തെങ്ങ് കടപുഴകി വീഴുകയായിരുന്നു. ഇന്ന് വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു അപകടം. വീട്ടു പറമ്പിലെ തെങ്ങാണ് വീണത്. മൃതദേഹം കല്ലാച്ചിയിലെ സ്വകാര്യ ആശുപത്രിൽ നിന്ന് പോസ്റ്റുമോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും
