മലപ്പുറം കോട്ടക്കൽ ഒതുക്കുങ്ങൽ മാണൂർ മീൻ മാർക്കറ്റിനു സമീപം നിർത്തിയിട്ട ലോറി തനിയെ ഉരുണ്ട് മാർക്കറ്റിനു സമീപം നിർത്തിയിട്ട നിരവധി വാഹനങ്ങൾ തകർന്നു മൂന്നു പേർക്ക് നിസ്സാര പരിക്ക്.
അപകടത്തിൽ നാല് ബൈക്കിനും ഒരു കാറിനും കേടുപാടുകൾ സംഭവിച്ചു. ഇന്ന് വൈകുന്നേരം 7മണിയോടെ ആണ് അപകടം. പരിക്കേറ്റവരെ തൊട്ടടുത്ത ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു
റിപ്പോർട്ട് : വി കെ എം പൊന്മള
