കോഴിക്കോട് കോടഞ്ചേരി പതങ്കയത്ത് ഒഴുക്കിൽ പെട്ട് വിദ്യാർത്ഥിയെ കാണാതായി കോടഞ്ചേരി പോലീസും നാട്ടുകാരും തിരച്ചിൽ ആരംഭിച്ചു. മലപ്പുറം മഞ്ചേരിയിൽ നിന്നും വന്ന ആറ് അംഘ സംഘത്തിൽ പെട്ട പ്ലസ് വൺ വിദ്യാർത്ഥി അലൻ അഷ്‌റഫിനെയാണ് കാണാതായത്. ഇരുവഞ്ഞിപ്പുഴയുടെ സമീപത്ത് നിന്ന് കൂട്ടുകാരുമൊത്ത് കുളിക്കുന്നതിനിടെയാണ് അപകടം......
പതങ്കയത്തിന് തൊട്ടു താഴെ ഇതിനു മുൻപ് മറ്റൊരു അപകടം നടന്ന സ്ഥലത്തുനിന്നാണ് വിദ്യാർഥിയെ കാണാതായത്. ഫയർഫോഴ്സും, പോലീസും, നാട്ടുകാരും, സന്നദ്ധ സേനാംഗങ്ങളു. സ്ഥലത്തെത്തി തിരച്ചിൽ തുടരുന്നു.......
റിപ്പോർട്ട്: ലത്തീഫ് അടിവാരം
