തൃശ്ശൂർ: ദേശീയപാതയിൽ കയ്പമംഗലം കാളമുറിയിൽ ബസിടിച്ച് ബൈക്ക് യാത്രക്കാരിക്ക് പരിക്ക്. കൊടുങ്ങല്ലൂർ ആല സ്വദേശി മായക്കാണ് പരിക്കേറ്റത്.
ഇവരെ കയ്പമംഗലം ഗാർഡിയൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇന്ന് രാവിലെ കാളമുറി സെൻ്ററിന് തെക്ക് ഭാഗത്തായിരുന്നു അപകടം. വടക്ക് ഭാഗത്തേയ്ക്ക് പോയിരുന്ന ബൈക്കിന് പിന്നിൽ ഇതേ ദിശയിൽ വന്നിരുന്ന സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസ് ഇടിച്ചായിരുന്നു അപകടം. അപകടത്തെത്തുടർന്ന് ദേശീയപാതയിൽ അൽപ്പ നേരം ഗതാഗതം തടസപ്പെട്ടു
