കോഴിക്കോട് പെരുമണ്ണയിൽ വീടിനു മുകളിലേക്ക് വലിയ മരം കടപുഴകി വീണ് അപകടം



പെരുമണ്ണ വള്ളിക്കുന്ന് പുതിയോട്ട് മുഹമ്മദിൻ്റെ വീടാണ് പൂർണമായും തകർന്നത്.ഇന്നലെ നാലരയോടെ ഉണ്ടായ ശക്തമായ കാറ്റിലാണ് തൊട്ടടുത്ത പറമ്പിലെ കൂറ്റൻ മരം വീടിനു മുകളിലേക്ക് കടപുഴകി വീണത്. മരം വീഴുന്നസമീപത്ത് ഉണ്ടായിരുന്ന തെങ്ങ് ഉൾപ്പെടെയുള്ള മറ്റ് മരങ്ങളും വീടിനു മുകളിലേക്ക് ഒടിഞ്ഞു വീണിട്ടുണ്ട്. കണ്ണുകൾക്ക് കാഴ്‌ചയില്ലാത്ത പുതിയോട്ട് മുഹമ്മദ് വീട്ടിനകത്ത് ഉണ്ടായിരുന്നു. എന്നാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.


വീട്ടിനകത്തെ ഇലക്ട്രിക്കൽ ഇലക്ട്രോണിക്സ് ഉപകരണങ്ങളും ഫർണിച്ചറുകളും പൂർണമായും നശിച്ചിട്ടുണ്ട്


ഫയർഫോഴ്സിൻ്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ മരം മുറിച്ചു നീക്കി.ഈ ഭാഗത്തെ നിരവധി വൈദ്യുതി പോസ്റ്റുകളും തകർന്നു.


Post a Comment

Previous Post Next Post