മലപ്പുറം കരുവാരക്കുണ്ട് ചിറക്കൽ പമ്പിന് സമീപം നിയന്ത്രണം വിട്ട കാർ ബൈക്കിൽ ഇടിച്ച് ടാപ്പിംഗ് തൊഴിലാളി മരണപ്പെട്ടു.
ഇന്ന് രാവിലെ 5:10ഓടെ ആണ് അപകടം. കേരളയിൽ നിന്നും ടാപ്പിംങ്ങിന് വേണ്ടി തുവ്വൂർ പായിപ്പള്ളി ഭാഗത്തേക്ക് പോകുന്നതിനിടെ തുവ്വൂർ ഭാഗത്ത് വന്ന കാർ നിയന്ത്രണം വിട്ട് വന്നു ബൈക്കിനെ ഇടിച്ച് തെറിപ്പിച്ചു തൊട്ടടുത്ത ബിൽഡിങ്ങിൽ ഇടിച്ച് ആണ് അപകടം. അപകടത്തിൽ ബൈക്ക് യാത്രക്കാരനായ മഞൾപ്പാറ സ്വദേശി മഠത്തിൽ നാണിപ്പ എന്ന ആൾ ആണ് മരണപ്പെട്ടത്. ഗുരുതര പരിക്കേറ്റ ബൈക്ക് യാത്രക്കാരനെ കരുവാരകുണ്ട് സ്വകാര്യ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. മൃതദേഹം മറ്റു നടപടികൾക്കായി മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റും
