കോഴിക്കോട്: ഫാറൂഖ് കോളേജിന് സമീപം സ്കൂട്ടർ ബസ്സിനടിയിൽപ്പെട്ട് പരിക്കേറ്റ കുതിരവട്ടം സ്വദേശിനിയായ യുവതി മരണപ്പെട്ടു.
ഫാറൂഖ് കോളേജ് പോസ്റ്റ് ഓഫീസ് ജീവനക്കാരിയായ ചെമ്പകശ്ശേരി മീത്തൽ അക്ഷരയാണ് മരണപ്പെട്ടത്. ഇന്നലെ രാവിലെ 8:40നാണ് അപകടം.
രാമനാട്ടുകരയിൽ നിന്നും ഫാറൂഖ് കോളേജ് വഴി മാവൂരിലേക്ക് പോകുന്ന മെഹറൂസ് ബസ്സിനെ മറികടക്കാനുള്ള ശ്രമത്തിനിടെ എതിരേ വന്ന മറ്റൊരു സ്കൂട്ടറിൽ തട്ടി നിയന്ത്രണം വിട്ട് ബസ്സിനുള്ളിലേക്ക് തെറിച്ചു വീഴുകയായിരുന്നു.
ഓടിക്കൂടിയ നാട്ടുകാരും ബസ് ജീവനക്കാരും ചേർന്ന്
ഉടൻ തന്നെ അക്ഷര മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ഇന്ന് മരണപ്പെട്ടു
