പിക്കപ്പ് വാന്‍ ഇടിച്ച് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം



മൂവാറ്റുപുഴ തേനി റോഡില്‍ കല്ലൂര്‍ക്കാട് കോട്ടക്കവലയില്‍ പിക്കപ്പ് വാന്‍ ഇടിച്ച് വിദ്യാര്‍ത്ഥി മരിച്ചു.

 കോട്ടക്കവല കുഴികണ്ടത്തില്‍ മണിയുടെ കാശിനാഥന്‍ (10) ആണ് മരിച്ചത്. 


 വീട്ടില്‍ നിന്നും കടയിലേക്ക് പോകുന്നതിനായി റോഡിലേക്ക് ഇറങ്ങിയപ്പോള്‍ കല്ലൂര്‍ക്കാട് നിന്നും മൂവാറ്റുപുഴക്ക് പൈനാപ്പിള്‍ കയറ്റി പോകുകയായിരുന്ന പിക്കപ്പ് വാന്‍ കാശിനാഥനെ ഇടിക്കുകയായിരുന്നു.


 വാഴക്കുളം ലിറ്റില്‍ തെരേസാസ് സ്‌കൂളിലെ അഞ്ചാം ക്ലാസ്സ് വിദ്യാര്‍ത്ഥിയാണ്.



Post a Comment

Previous Post Next Post