കോഴിക്കോട് നടുവണ്ണൂർ: ബൈക്ക് ബസിലിടിച്ച് രണ്ട് യുവാക്കള്‍ക്ക് പരിക്ക്. നടുവണ്ണൂർ സ്വദേശികളായ പാലോട്ടുമ്മൽ അനന്തു (25), ചെങ്ങോട്ടുപാറ പാറയ്ക്ക് താഴെ വീട്ടിൽ അശ്വന്ത് (22) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് ഉച്ചയോടെയായിരുന്നു അപകടം.
നടുവണ്ണൂര്‍ ജവാന്‍ ഷൈജു സ്മാരക ബസ് സ്റ്റോപ്പിന് സമീപം വച്ച് കോഴിക്കോട് നിന്ന് കുറ്റ്യാടിയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിൽ യുവാക്കൾ സഞ്ചരിച്ച ബൈക്ക് ഇടിക്കുകയായിരുന്നു. ക്രൈം ബ്രാഞ്ച് സംഘമാണ് യുവാക്കളെ ആശുപത്രിയിൽ എത്തിച്ചത്.ഗുരുതരമായി പരിക്കേറ്റ ഇരുവരും കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
