ചേളാരിയിൽ തേങ്ങ പറിക്കുന്നതിനിടെ ഇരുമ്പ് തോട്ടി ലൈനിൽ തട്ടി ദമ്പതിമാർക്ക് പരിക്ക്


മലപ്പുറം  ചേളാരിയിൽ തെങ്ങിൽ നിന്ന് തേങ്ങ പറിക്കുന്നതിനിടെ ഇരുമ്പ് തോട്ടി ലൈനിൽ തട്ടി ദമ്പതിമാർക്ക് പരിക്ക്    ചേളാരി ആലുങ്ങൽ സ്വദേശി വേലായുധൻ  അദ്ദേഹത്തിന്റെ ഭാര്യ ശാന്തക്കും ആണ് ഷേക്കേറ്റത്  വീടിനു സമീപം ഉള്ള തെങ്ങിൽ നിന്നും തേങ്ങ എടുക്കാൻ ശ്രമിക്കുന്നതിനിടെ ആണ്  വേലായുധന് ഷേക്കേറ്റത്  ഇത് കണ്ട ഭാര്യ  ശാന്ത  അദ്ദേഹത്തെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ  രണ്ട് പേർക്കും വൈദ്യുതാഘാതം ഏൽക്കുകയായിരുന്നു. ഉടൻ തന്നെ രണ്ട് പേരെയും കോഴിക്കോട് മെഡിക്കൽ കോളേജിൽ കൊണ്ടുപോയിട്ടുണ്ട്. വേലായുധന്റെ നില ഗുരുതരമായി തുടരുന്നു 

Post a Comment

Previous Post Next Post