കോട്ടയം: പാലാ തൊടുപുഴ റോഡിൽ മുണ്ടാങ്കൽ പള്ളിക്ക് സമീപം വൻ വാഹനാപകടം. രണ്ടു സ്ത്രീകൾ മരിച്ചു. ചെറിയ കുട്ടിക്ക് ഗുരുതര പരുക്ക്. അമിത വേഗതയിൽ എത്തിയ കാർ രണ്ടു സ്‌കൂട്ടറുകളിൽ ഇടിച്ചാണ് അപകടം..പാലാ കൊട്ടാരമറ്റം മീനച്ചിൽ അഗ്രോ സൊസൈറ്റി ജീവനക്കാരിയായ ധന്യ സന്തോഷ് (38) നെല്ലൻകുഴിയിൽ, മേലുകാവുമറ്റം, പ്രവിത്താനം അല്ലപ്പാറ പാലക്കുഴിക്കുന്നൽ ജോമോൾ സുനിൽ (35 )എന്നിവരാണ് മരണമടഞ്ഞത് അമിത വേഗതയിൽ എത്തിയ കാർ രണ്ട് സ്‌കൂട്ടറുകളിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. ജോമോളുടെ മകൾ പാലാ സെന്റ് മേരീസ് സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനി അന്നമോൾ ഗുരുതരാവസ്ഥയിൽ പാലാ മരിയൻ സെൻ്റർ ഹോസ്പിറ്റലിൽ പ്രവേശിക്കപ്പെട്ടിരിക്കുകയാണ്.
