മുളങ്കുന്നത്തുകാവ്: വെളപ്പായ കനാല്‍പ്പാലത്തിനുസമീപം കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരപരിക്കേറ്റ ഓട്ടോ ഡ്രൈവർ മരിച്ചു.
വെളപ്പായ ആക്കോടിക്കാവ് മൂന്നനൂർ രുക്മിണിയുടെ മകൻ ഗോപി(55)യാണ് മരിച്ചത്.
ഇന്നലെ രാവിലെയാണ് അപകടം. ഗോപി ഓടിച്ചിരുന്ന ഓട്ടോറിക്ഷയുടെ പിറകില്‍ കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണംവിട്ടു മറിഞ്ഞ ഓട്ടോയുടെ അടിയില്‍പ്പെട്ട ഗോപിയെ ഗുരുതരപരിക്കുകളോടെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരിച്ചിരുന്നു.
ഭാര്യ: ഇന്ദിര. മക്കള്‍: രേഷ്മ, രഞ്ജിത്ത്. മരുമക്കള്‍: ശ്യാം, ട്രീസ.
