കണ്ണൂർ തളിപ്പറമ്പ മുയ്യം സ്കൂളിന് സമീപം തേങ്ങ പറിക്കവേ തെങ്ങിൽ നിന്ന് വീണ് മധ്യവയസ്ക്‌കന് ദാരുണാന്ത്യം. കുറുമാത്തൂർ മുയ്യം പള്ളിവയലിൽ സ്വദേശി സുനിൽ ടി വി (53) ആണ് മരിച്ചത്. ഇന്ന് രാവിലെ 8.45 ഓടെയായിരുന്നു സംഭവം.
അബ്ദുൾ ഖാദറിൻ്റെ പറമ്പിൽ തേങ്ങ പഠിക്കവേ തെങ്ങിൽ നിന്ന് വീഴുകയായിരുന്നു . അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇയാളെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. പോലീസ് നടപടികൾ പുരോഗമിക്കുന്നു
മാതാവ് നളിനി, പിതാവ് പരേതനായ ബാലൻ ഭാര്യ ഗീത. ടി. വി. മക്കൾ അതുൽ, അനന്യ, സഹോദരങ്ങൾ സുജിത് (പാളിയത്തു വളപ്പ് )മിനി (പഴയങ്ങാടി )
