ചമ്രവട്ടം ജംഗ്ഷനിൽ നിയന്ത്രണം വിട്ട ബൈക്ക് ഡിവൈഡറിൽ തട്ടി ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം


മലപ്പുറം:  പൊന്നാനി നാഷണൽ ഹൈവേയിൽ ചമ്രവട്ടം ജംഗ്ഷനിൽ  മേപ്പറമ്പത്ത് സ്റ്റോറിന് മുൻവശം  കെഎൽ 58 എ ഇ 6339 നമ്പർ യമഹ R15 വാഹനം ഓടിച്ച റൈഡർ മയങ്ങിപ്പോയതിനാൽ സൈഡിൽ ഉണ്ടായിരുന്ന ഡിവൈഡറിൽ തട്ടി ഇലക്ട്രിക് പോസ്റ്റിൽ വന്നിടിച്ച് തെറിച്ചുവീണു മരണപ്പെട്ടിട്ടുള്ളതാണ്. റൈഡറും പില്യൺ റൈഡറും ഉണ്ടായിരുന്നു റൈഡർ ഹെൽമറ്റിന്റെ ചിന്സ്ട്രാപ്പ് നേരാംവണ്ണം മുറുക്കാത്തത് കൊണ്ടാണ് അപകടം സംഭവിച്ചു മരണം ഉണ്ടായിട്ടുള്ളത്. വാഹനം സൈഡിലേക്ക് മാറ്റിയിട്ടുണ്ട് വാഹനം ഈ സമയം സ്റ്റേഷനിലേക്ക് കയറ്റി അയച്ചിട്ടുള്ളതാണ് മരിച്ച റൈഡറുടെ മൃതദേഹം പൊന്നാനി താലൂക്ക് ഗവൺമെന്റ് ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്.

  കണ്ണൂർ. തലശ്ശേരി.മാനന്തറി വണ്ണാത്തിമൂല സ്വദേശി കുന്നുമ്മൽ വീട്ടിൽ  .K.S  ബിജു  വിന്റെ മകൻ  Aditya  (19) ആണ് മരണപ്പെട്ടത് 

Post a Comment

Previous Post Next Post