ഇന്ന് നാട്ടിലേക്ക് പോവാനിരിക്കെ മലപ്പുറം സ്വദേശി ജിസാനിനടുത്ത് വാഹനമിടിച്ചു മരിച്ചു



ജിസാൻ: അവധിക്കായി ഇന്ന് നാട്ടിലേക്ക് പോവാനിരിക്കെ മലപ്പുറം സ്വദേശി ജിസാനിനടുത്ത് അബൂ അരീഷിൽ വാഹനമിടിച്ചു മരിച്ചു. മഞ്ചേരി പാണായി സ്വദേശി റിയാസ് ബാബു കോർമത്ത് (47) ആണ് മരിച്ചത്.


ഇന്ന് ഉച്ചതിരിഞ്ഞുള്ള വിമാനത്തിൽ നാട്ടിലേക്ക് പോവാനിരിക്കെ ഇന്നലെ സുഹൃത്തിനെ സന്ദർശിച്ചു മടങ്ങുന്നതിനിടെ കാറിടിച്ചായിരുന്നു മരണം. ഉടൻ ജിസാൻ കിങ് ഫഹദ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. അപകട സമയം പ്രദേശത്ത് കനത്ത മഴ ഉണ്ടായിരുന്നു. ബൈഷ് മിസ്‌ലിയയിൽ മിനി മാർക്കറ്റ് (ബഖാല) ജീവനക്കാരനായിരുന്ന ഇദ്ദേഹം സാമൂഹിക സംഘടനയായ ‘ജല’ യുടെ സജീവപ്രവർത്തകനായിരുന്നു. കോവിഡ് സമയം ബുദ്ധിമുട്ടിലായിരുന്ന ബൈഷിലെ പ്രവാസികൾക്കിടയിൽ ഭക്ഷണവിതരണത്തിനും മറ്റു ജീവകാരുണ്യ


പ്രവർത്തനങ്ങൾക്കും സജീവമായിരുന്നു. നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം സൗദിയിൽ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു

Post a Comment

Previous Post Next Post