കാബൂൾ- അഫ്ഗാനിസ്താനിലുണ്ടായ ഭൂചലനത്തിൽ മരണസംഖ്യ 500 ആയി ഉയർന്നു. ഞായറാഴ്ച്‌ച രാത്രിയാണ് കിഴക്കൻ അഫ്‌ഗാനിസ്താനിൽ ഭൂചലനം ഉണ്ടായത്. സംഭവത്തിൽ 1000 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. റിക്ടർ സ്കെയിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. പ്രാദേശിക സമയം രാത്രി 11:47 നായിരുന്നു ഭൂകമ്പം അനുഭവപ്പെട്ടത്. നംഗർഹർ പ്രവിശ്യയിലെ ജലാലാബാദിന് കിഴക്ക്-വടക്കുകിഴക്കായി 27 കിലോമീറ്റർ അകലെ 8 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പം ഉണ്ടായതെന്ന് യുഎസ് ജിയോളജിക്കൽ സർവേ (USGS)യുടെ റിപ്പോർട്ട് സൂചിപ്പിക്കുന്നു. കിഴക്കൻ അഫ്ഗാനിസ്താനിൽ പലയിടത്തും
ശക്തമായ ഭൂചലനം അനുഭവപ്പെട്ടതായാണ് റിപ്പോർട്ട്.
