മലപ്പുറം വണ്ടൂർ കൂരാട്: കൂരാട് പാലത്തിന് സമീപമാണ് അപകടം നടന്നത് പേരക്കുട്ടിയെ മൈസൂരിൽ നഴ്‌സിംഗ് കോളേജിൽ ചേർത്ത് മടങ്ങിയ കുടുംബം സഞ്ചരിച്ച കാർ മരത്തിൽ ഇടിച്ച് വീട്ടമ്മ മരിച്ചു. വണ്ടൂർ കൂരാട് ചെല്ലക്കൊടി കരിമ്പന കുഞ്ഞിമുഹമ്മദിൻ്റെ ഭാര്യ മൈമൂന (62) ആണ് മരിച്ചത്.
വീട്ടിലെത്താൻ ഒന്നര കിലോമീറ്റർ മാത്രം ദൂരം ബാക്കിയുള്ളപ്പോഴാണ് അപകടം ഉണ്ടായത്.
പേരക്കുട്ടിയെ മൈസൂരുവിൽ നഴ്സിങ് കോളേജിൽ ആക്കി മടങ്ങിയ ഏഴംഗ കുടുംബം സഞ്ചരിച്ച കാർ മരത്തിൽ ഇടിക്കുകയായിരുന്നു. കുട്ടികൾ ഉൾപ്പെടെ 6 പേർക്ക് പരിക്കേറ്റു.*
*കുഞ്ഞിമുഹമ്മദ് (65), മകൾ ത്വാഹിറ (40), ത്വാഹിറയുടെ മക്കളായ അർഷാദ് (12), അസ്മൽ (12), ഷിഫ്‌ന ഷെറിൻ (7) എന്നിവർക്കാണ് പരിക്കേറ്റത്.*
*എല്ലാവരും പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആണ്.*
