കോഴിക്കോട് വടകര: പുതിയ ബസ് സ്റ്റാൻഡിൽ ബസിടിച്ച് ഗുരുതര പരിക്കേറ്റ വീട്ടമ്മ മരിച്ചു. അടക്കാതെരു സ്വദേശി കിഴക്കേ താമരന്റവിട പുഷ്പ വല്ലി(65) യാണ് കണ്ണൂർ മിംസ് ആശുപത്രിയിൽ വച്ച് മരണപ്പെട്ടത്. ഇന്ന് രാവിലെ ബസിടിച്ച് വീണ ഇവരുടെ കാലിൽ വാഹനത്തിന്റ പിൻ ചക്രം കയറിയിറങ്ങിയിരുന്നു. കണ്ണൂർ ഭാഗത്തേക്ക് പോവാനായി മകൾക്കും പേരകുട്ടിക്കും ഒപ്പം സ്റ്റാൻഡിൽ എത്തിയതായിരുന്നു.
മഹിളാ കൊണ്ഗ്രെസ്സ് നേതാവ് ആയ പുഷ്പവല്ലി മുൻ വടകര മുനിസിപ്പൽ കൗൺസിലർ കൂടിയാണ്.
