മഞ്ചേശ്വരത്ത് കാറും ബൈക്കും കൂട്ടിയിടിച്ചു രണ്ടു പേർക്ക് ഗുരുതര പരിക്ക്

 


മഞ്ചേശ്വരം: ഹൊസങ്കഡി ദേശീയപാത സർവ്വീസ് റോഡിൽ ബൈക്കും കാറും കൂട്ടിയിടിച്ചു. രണ്ടുപേർക്കു പരിക്കേറ്റു. സാരമായി പരിക്കേറ്റ ഇവരെ മംഗളൂരു ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച‌ രാത്രി പതിനൊന്നരമണിക്കാണ് അപകടമെന്നു പറയുന്നു. അപകടത്തിൽപ്പെട്ടവരെ തിരിച്ചറിഞ്ഞിട്ടില്ല. തലപ്പാടിയിൽ നിന്നു വരുകയായിരുന്ന ബൈക്കും അങ്ങോട്ടു പോവുകയായിരുന്ന കാറും ആണ് അപകടത്തിൽപ്പെട്ടതെന്നു പറയുന്നു. ബൈക്ക് യാത്രക്കാർക്കാണ് പരിക്കേറ്റത്. ബൈക്കിനും കാറിനും ഇടിയുടെ ആഘാതത്തിൽ കേടുപാടു സംഭവിച്ചു.

Post a Comment

Previous Post Next Post