കൈനാട്ടിയില്‍ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രക്കാരിയായ കുറ്റ്യാടി സ്വദേശിനിക്ക് ഗുരുതര പരിക്ക്



വടകര: ദേശീയപാതയിൽ ചോറോട് കൈനാട്ടിയിൽ ബസ് ഇടിച്ച് ബൈക്ക് യാത്രക്കാരിക്ക്സാരമായി പരിക്കേറ്റു. സ്കൂട്ടറിൽ നിന്ന് തെറിച്ചു വീണ സ്ത്രീയുടെ കൈക്കുമുകളിലൂടെ ബസ് കയറിയിറങ്ങി.


കുറ്റ്യാടി കുമ്പളച്ചോലയിലെ കുന്നത്തുണ്ടയിൽ നളിനിക്കാണ് (48) പരിക്കേറ്റത്. വടകര ബേബി മെമ്മോറിയിൽ ആശുപത്രിയിൽ എത്തിച്ച ഇവരെ സ്ഥിതി ഗുരുതരമായതിനാൽ കോഴിക്കോ കൊണ്ടുപോയി. ബൈക്കിൽ ഒപ്പമുണ്ടായിരുന്ന ഭർത്താവ് പരിക്കേൽക്കാതെ രക്ഷപ്പെട്ടു 

ഇന്ന് വൈകുന്നേരം നാലരയോടെ രമ്യഹോട്ടലിനു സമീപമാണ് അപകടം. തലശ്ശേരിയിൽ നിന്ന് വടകരക്കു വരുന്ന സ്വകാര്യ ബസാണ് ബൈക്കിൽ ഇടിച്ചത്. ബൈക്ക് യാത്രക്കാരായ ഇരുവരും ബസിനടിയിൽപെട്ടു. ഓടിക്കൂടിയ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തി. വടകര പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗതം താറുമാറായി.

Post a Comment

Previous Post Next Post