ദാസനക്കര: ദാസനക്കര പുഴയോട് ചേർന്ന വെള്ളക്കെട്ടിൽ നീന്തുന്നതിനിടെ വീട്ടമ്മ മുങ്ങി മരിച്ചു. സമീപ പ്രദേശത്തെ മൈലുകുന്ന് കോളനിയിലെ ബാബുവിന്റെ ഭാര്യ ശാന്ത (50) യാണ് മരിച്ചത്. വെള്ളത്തിലകപ്പെട്ട ശാന്ത യെ അഗ്നിരക്ഷാസേന പുറത്തെടുത്ത് മാനന്തവാടി മെഡിക്കൽ കോളേ ജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാനന്തവാടി അഗ്ി രക്ഷാനിലയത്തിലെ സ്റ്റേഷൻ ഓഫീസർ പി.നിധീഷ് കുമാറിൻ്റെ നേതൃത്വ ത്തിൽ അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ സെബാസ്റ്റ്യൻ ജോസഫ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ എം.ബി ബിനു, എ.എസ് ശ്രീകാന്ത്, ടി.ആനന്ദ്, വി.ഡി അമൃതേഷ്, കെ.എ സനൂപ്, ഹോംഗാർഡ് വി.ജി രൂപേഷ് എന്നിവർ ചേർന്നാണ് പുഴയിൽ അകപ്പെട്ട ശാന്തയെ പുറത്തെടുത്തത്
