ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചു യുവാവിന് ദാരുണാന്ത്യം.. ഒരാൾക്ക് ഗുരുതര പരിക്ക്

 


പാലക്കാട് നെന്മാറയിലുണ്ടായ ബൈക്കപകടത്തിൽ ഒരാൾ മരിച്ചു. കൊല്ലങ്കോട് നെന്മേനി സ്വദേശി കാർത്തിക്കാണ് (25) മരിച്ചത്. മറ്റൊരു ബൈക്കിലുണ്ടായിരുന്ന കൊല്ലങ്കോട് സ്വദേശിയായ വിഷ്ണുവിന് ഗുരുതരമായി പരിക്കേറ്റു. വൈകുന്നേരം നാലു മണിയോടെ വിത്തനശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് മുന്നിലായിരുന്നു അപകടം ഉണ്ടായത്. ബൈക്കും ബൈക്കും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ പരിക്കേറ്റ വിഷ്ണുവിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കാർത്തിക്കിൻ്റെ മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും

Post a Comment

Previous Post Next Post