മലപ്പുറം പൊന്നാനി എയർഗൺ ഉപയോഗിച്ച് വെടിവെച്ച ശേഷം ഗൃഹനാഥൻ തൂങ്ങിമരിച്ചു. പൊന്നാനി കാഞ്ഞിരമുക്ക് സ്വദേശി ശിവദാസൻ(66) ആണ് മരിച്ചത്.
വീട്ടിലെ കാർ ഷെഡ്ഡിൽ തൂങ്ങിയ നിലയിലാണ്. ശിവദാസന്‍റെ മൃതദേഹം കണ്ടെത്തിയത്. വലത്തെ നെറ്റിയിൽ എയർ ഗൺ തുളച്ചു കയറിയ നിലയിലാണ്.
ശിവദാസൻ തൂങ്ങി നിൽക്കുന്ന സ്ഥലത്തുനിന്നും പൊലീസ് എയർഗൺ കണ്ടെത്തിയിട്ടുണ്ട്. സമീപത്തെ വീട്ടുകാരാണ് ശിവദാസനെ തുങ്ങിമരിച്ച നിലയിൽ കണ്ടത്.
സംഭവത്തിൽ പെരുമ്പടപ്പ് പൊലീസ് അന്വേഷണം ആരംഭിച്ചു.
(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)
