കോഴിക്കോട് മത്സ്യബന്ധനത്തിന് പോയ തോണി ബോട്ടിലിടിച്ച് തകർന്നു, ഒരാൾക്ക് പരിക്ക്



കോഴിക്കോട്: കൊയിലാണ്ടി ഹാർബറിൽ നിന്നും മത്സ്യബന്ധനത്തിന് പോയ തോണി ബോട്ടിലിടിച്ച് തകർന്നു. അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെ മത്സ്യബന്ധനത്തിനു പോയ ശ്രീശബരി എന്ന തോണിയാണ് ബേപ്പൂരിൽ വെച്ച് ബോട്ടിലിടിച്ച് തകർന്നത്. മൈമൂൺ എന്ന ബോട്ടാണ് അപകടമുണ്ടാക്കിയത്.


തോണിയിലുണ്ടായിരുന്നവർ കടലിലേക്ക് തെറിച്ചുവീണു.

തോണിയിലുണ്ടായിരുന്ന വേലിവളപ്പിൽ വിജയൻ, വേലിവളപ്പിൽ അമർനാഥ്, ഏഴുകുടിക്കൽ പ്രകാശൻ, വലിയ മങ്ങാട് കുഞ്ഞവദ എന്നിവർ മത്സ്യബന്ധനം നടത്തുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഇടിയുടെ ആഘാതത്തിൽ തോണി രണ്ടായി മുറിഞ്ഞ് നാലുപേരും കടലിലേക്ക് തെറിച്ചു വീണു. ബോട്ടിലെ തൊഴിലാളികൾ ശ്രമകരമായി ഇവരെ രക്ഷപ്പെടുത്തി.

പരിക്കേറ്റ വലിയ മങ്ങാട് സ്വദേശി കുഞ്ഞവദയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെക്കുറിച്ച് കോസ്റ്റൽ പോലീസിൽ വിവരമറിയിച്ചിട്ടുണ്ട്. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു.

Read more at: https://truevisionnews.com/news/314624/accident-at-sea-fishing-boat-collides-with-boat-in-kozhikode-one-injured-NEW

Post a Comment

Previous Post Next Post