പുന്നപ്രയിൽ സൈക്കിളിൽ പോകുകയായിരുന്ന കുട്ടികളെ കാർ ഇടിച്ചു തെറിപ്പിച്ചു. 2 കുട്ടികൾക്ക് പരിക്ക്

 


അമ്പലപ്പുഴ: പുന്നപ്രയിൽ സൈക്കിളിൽ പോകുകയായിരുന്ന കുട്ടികളെ കാർ ഇടിച്ചു. പുന്നപ്ര തെക്കു പഞ്ചായത്ത് മാർക്കറ്റിന് തെക്കുഭാഗത്തായിരുന്നു അപകടം. സൈക്കിളിൽ പോകുകയായിരുന്ന പുന്നപ്ര പഞ്ചായത്ത് ഏഴാം വാർഡ് മങ്ങാട് പള്ളിക്കു സമീപം എം.എസ്.മൻസിലിൽ സിയാദിൻ്റെ മകൾ ഐഷ (17) ഇവരുടെ ബന്ധു സഹിൽ (8) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റത്.വടക്കുനിന്നും തെക്കു ഭാഗത്തേക്ക് പോയ കാർ കുട്ടികൾ സഞ്ചരിച്ചിരുന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ തെറിച്ചുവീണ കുട്ടികളെ നാട്ടുകാർ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സഹിൽ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

Post a Comment

Previous Post Next Post