ആലപ്പുഴയിൽ കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ചുകയറി….മൂന്ന് യാത്രക്കാർക്ക് പരിക്ക്



 ആലപ്പുഴ പുന്നപ്രയിൽ കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസ് ഡിവൈഡറിൽ ഇടിച്ചുകയറി. ദേശീയ പാത പുന്നപ്ര മാർക്കറ്റ് ജംഗ്ഷന് സമീപം പുലർച്ചെ ആറ് മണിയോടെയാണ് അപകടം സംഭവിച്ചത്. തിരുവനന്തപുരത്തു നിന്ന് നിലമ്പൂരിലേക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്. മൂന്ന് യാത്രക്കാർക്ക് പരിക്കേറ്റു.

Post a Comment

Previous Post Next Post