വളാഞ്ചേരിയിൽ മദ്യലഹരിയിലായ പിതാവിന്റെ അടിയേറ്റ് മകൻ മരിച്ചു



വളാഞ്ചേരി: മലപ്പുറം വളാഞ്ചേരിയിൽ മദ്യലഹരിയായ പിതാവിന്റെ അടിയേറ്റ് മകൻ മരിച്ചു. വളാഞ്ചേരി വൈക്കത്തൂർ പച്ചീരിയിൽ താമസിക്കുന്ന മങ്കുഴിയിൽ ശബരിയുടെ മകൻ ശ്യാംകൃഷ്ണൻ (17) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 10.30 ഓടെയാണ് സംഭവം നടന്നത്. രാത്രി മദ്യപിച്ചെത്തിയ പിതാവുമായി ശ്യാം തർക്കത്തിൽ ഏർപ്പെട്ടു. തർക്കത്തിനിടെ പിതാവിന്റെ അബദ്ധത്തിൽ ഉള്ള അടിയേറ്റ് ശ്യാം വീഴുകയായിരുന്നു. പിതാവ് തന്നെ കുട്ടിയെ വളാഞ്ചേരിയിലെ സ്വകാര്യ അശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് പെരിന്തൽമണ്ണയിലെ സ്വകാര്യ മെഡിക്കൽ കോളേജ് അശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഇന്ന് മരണം സ്ഥിരീകരിക്കുകയായിരുന്നു. പ്രതി ശബരിയെ വളാഞ്ചേരി പോലീസ് കസ്റ്റഡിയിൽ എടുത്തു. മരപ്പണിക്കാരനാണ് പിതാവായ ശബരി. വളാഞ്ചേരി ഹയർ സെക്കണ്ടറി സ്കൂളിൽ പ്ലസ് ടു വിദ്യാർത്ഥിയാണ് മരിച്ച ശ്യാംകൃഷ്ണൻ.

Post a Comment

Previous Post Next Post