കോഴിക്കോട്: ബാലുശ്ശേരി - കൂരാച്ചുണ്ട് റോഡിൽ കൂട്ടാലിടക്ക് സമീപം ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. നരിനട സ്വദേശി സിദ്ധാർഥ് ആണ് മരണപ്പെട്ടത്.
കഴിഞ്ഞദിവസം (ശനിയാഴ്ച) രാത്രിയിലാണ് അപകടം നടന്നതെന്നാണ് പ്രാഥമിക നിഗമനം. രാത്രി നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലെ താഴ്ചയിലേക്ക് മറിയുകയായിരുന്നു. ആളൊഴിഞ്ഞ ഭാഗമായതിനാൽ അപകടവിവരം ആരുടെയും ശ്രദ്ധയിൽപ്പെട്ടിരുന്നില്ല.
ഇന്ന് ഉച്ചയോടെയാണ് സമീപത്തെ വീട്ടുകാർ താഴ്ചയിൽ അപകടത്തിൽപ്പെട്ട നിലയിൽ ബൈക്ക് കണ്ടെത്തുന്നത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. വിവരമറിഞ്ഞ് കൂരാച്ചുണ്ട് പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി
⊶⊷⊶⊷❍❍⊶⊷⊶⊷
*കോഴിക്കോട് ജില്ലയിലെ ഗവണ്മെന്റ് ആശുപത്രിയിലെ ഓപി വിവരങ്ങളും ജില്ലയിൽ നടക്കുന്ന അപകട വാർത്തകളും, എമർജൻസി അറിയിപ്പുകളും വേഗത്തിൽ അറിയാൻ ആക്‌സിഡന്റ് റെസ്ക്യൂ 24×7 വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക👇*
https://chat.whatsapp.com/DZLq4AaKkgc2BwYmGjwnqH
