അരൂരിൽ മിന്നലേറ്റ് 60 കാരൻ മരിച്ചു



ആലപ്പുഴ: ആലപ്പുഴ അരൂരിൽ ഇടിമിന്നലേറ്റ് 60 കാരന് ദാരുണാന്ത്യം. അരൂർ കോടംതുരുത്ത് ചമ്മനാട്ടുതറയിൽ രവിയാണ് മരിച്ചത്. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് സംഭവം.


വീട്ടിൽ നിന്ന് കുളിക്കാനായി പുറത്തെ ശുചിമുറിയിലേക്ക് പോകുമ്പോഴാണ് മിന്നലേറ്റത്. ഉടൻ തുറവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


കൺസ്ട്രക്ഷൻ തൊഴിലാളിയാണ് രവി. രാവിലെ അതിശക്തമായ മഴയും ഇടിമിന്നലും ഉണ്ടായിരുന്നു. ഭാര്യയും രണ്ട് മക്കളുമുണ്ട്.

Post a Comment

Previous Post Next Post