പാലക്കാട്: കലമാൻ ഓട്ടോറിക്ഷയ്ക്ക് കുറുകെ ചാടി ഉണ്ടായ അപകടത്തില്‍ 53 കാരന് ദാരുണാന്ത്യം. പാലക്കാട് അട്ടപ്പാടി പൊമ്മിയംപടിയില്‍ കലമാൻ കുറുകെ ചാടിയുണ്ടായ അപകടത്തില്‍ പൊമ്മിയംപടി സ്വദേശി സുബ്രമണിയാണ് മരിച്ചത്.ഓട്ടോ ഡ്രൈവറായിരുന്നു സുബ്രമണി. കലമാൻ കുറുകെ ചാടിയതോടെ ഓട്ടോറിക്ഷ മറിഞ്ഞാണ് അപകടം സംഭവിച്ചത്.