കോഴിക്കോട് വടകരക്കടുത്ത് തിരുവള്ളൂർ മാങ്ങോട് ജുമാമസ്ജിദിന് സമീപത്ത് വെച്ച് വാഹനം ഓടികൊണ്ടിരിക്കെ ടിപ്പർ ലോറി ഡ്രൈവർ മരണപ്പെട്ടു. വാഹനം ഓടിക്കുന്നുന്നതിന് ഇടയിൽ ഹൃദയ സ്ഥംഭനം മൂലം വാഹനം അടുത്ത പറമ്പിലേക്ക് തെന്നി മാറി നിന്നതിനാൽ വലിയ അപകടം ഒഴിവായി. തിരുവള്ളൂർ സ്വദേശിയായ ഡ്രൈവർ ആണ് മരണപ്പെട്ടത്
തിരുവള്ളൂര്‍ ബാവുപ്പാറ കൂമുള്ളി സുനീശന്‍ ആണ് മരിച്ചത്. അന്‍പത് വയസായിരുന്നു.
ഇന്ന് രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം. വാഹനം ഓടിക്കൊണ്ടിരിക്കെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.
