വള്ളിക്കുന്ന്: മത്സ്യ ബന്ധനത്തിനു പോയ യുവാവ് പുഴയിൽ മുങ്ങി മരിച്ചു. വള്ളിക്കുന്ന് നോർത്ത് പള്ളിപ്പടി കൊള്ളിക്കാട്ട് താമസിക്കുന്ന അരിമ്പ്രത്തൊടി അജ്നാസ് (27) ആണ് കടലുണ്ടി പുഴയിൽ കോട്ടക്കടവ് ഭാഗത്ത് പുഴയിൽ മുങ്ങി മരിച്ചത്.
പരപ്പനങ്ങാടി പോലീസ് ഇൻക്വസ്റ്റ് നടത്തി. പോസ്റ്റ്മോർട്ടത്തിന് ശേഷം മയ്യിത്ത് രാത്രി 10 മണിക്ക് വാലയിൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ മറവ് ചെയ്യും.
പിതാവ് അബ്ബാസ്, മാതാവ് റൈഹാനത്ത്. ജസീന ഏക സഹോദരി ആണ്.
സഹോദരി ഭർത്താവ് ജാഫർ കൂമണ്ണ.
