അതിരപ്പിള്ളിയിൽ കാർ ഡിവൈഡറിൽ ഇടിച്ച് കത്തി; മൂന്ന് കുട്ടികളുൾപ്പെടെ ഏഴുപേർക്ക് പരിക്ക്



തൃശ്ശൂർ  അതിരപ്പിള്ളിയിൽ കാർ ഡിവൈഡറിൽ ഇടിച്ച് കത്തി. വെറ്റിലപ്പാറ ഡിവൈഡറിൽ വൈകീട്ട് ഏഴിനാണ് സംഭവം. അതിരപ്പള്ളിയിൽ നിന്നും ചാലക്കുടി ഭാഗത്തേക്ക് വന്ന തൃശ്ശൂർ സ്വദേശികളായ വിനോദസഞ്ചാരികളുടെ കാറാണ് തീ പിടിച്ചത്. നാലു മുതിർന്നവരും മൂന്ന് കുട്ടികളും ഉൾപ്പെടെ വാഹനത്തിൽ 7 പേരാണ് ഉണ്ടായിരുന്നത്. ആനമല റോഡിൽ വെറ്റിലപ്പാറ പാലത്തിന് സമീപമാണ് സംഭവമുണ്ടായത്. പരിക്കേറ്റവരെ രണ്ട് ആംബുലൻസുകളിലായി ചാലക്കുടി യിലെ ആശുപത്രിയിലേക്ക് മാറ്റി.

Post a Comment

Previous Post Next Post