ലുലു മാളിലേക്ക് പോകവേ അപകടം; ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവതിക്ക് ദാരുണാന്ത്യം; സുഹൃത്തിന് പരിക്ക്



ആലുവ: പുളിഞ്ചോട് കവലക്ക് സമീപം ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവതി മരിച്ചു. സുഹൃത്തിന് പരിക്കേറ്റു. ചാലക്കുടി പോട്ട ഞാറക്കൽ വീട്ടിൽ സുദേവന്റെ മകൾ അനഘയാണ് (26) മരിച്ചത്.


സുഹൃത്തായ ചാലക്കുടി പോട്ട വടുതല വീട്ടിൽ ജയപ്രകാശ് നാരായണന്റെ മകൻ ജിഷ്ണുവിനെ (30) പരിക്കുകളോടെ ആലുവ നജാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച ഉച്ചക്ക് 12ഓടെയാണ് ഇരുവരും സഞ്ചരിച്ച ബൈക്ക് പുളിഞ്ചോട് കവലയിൽ വെച്ച് അപകടത്തിൽപെട്ടത്.


ബന്ധുക്കളായ ഇരുവരും ബുധനാഴ്ച രാവിലെ ലുലു മാൾ സന്ദർശിക്കാൻ വേണ്ടി ചാലക്കുടിയിലെ വീട്ടിൽ നിന്ന് പോകുന്നതിനിടെയാണ് അപകടം. മരിച്ച അനഘ ഇൻഫോപാർക്ക് സൈബർ സെക്യൂരിറ്റി വിഭാഗം ജോലിക്കാരിയായിരുന്നു.


ഹബിതയാണ് മാതാവ്. സഹോദരൻ അനന്തു. പരിക്കേറ്റ ജിഷ്ണു ഇരിങ്ങാലക്കുടയിൽ സ്വന്തമായി ബൈക്ക് ആക്സസറീസ് ഷോപ്പ് നടത്തിവരികയാണ്. ആലുവ പൊലീസ് കേസെടുത്തു.

Post a Comment

Previous Post Next Post