കണ്ണൂർ മോട്ടോർ സൈക്കിൾ ഇടിച്ച് കേരളാ ബാങ്ക് റിട്ട. ഡെപ്യൂട്ടി ജനറൽ മാനേജർക്ക് ദാരുണാന്ത്യം. എളയാവൂർ ക്ഷേത്രത്തിന് സമീപത്തെ നവനീതത്തിൽ സി പി ബാലകൃഷ്ണൻ (74) ആണ് മരിച്ചത്.
പളളിക്കുന്ന് ആശുപത്രിയിൽ നിന്ന് പുറത്തിറങ്ങി ബസ് സ്റ്റോപ്പിലേക്ക് നടക്കവെ ഇന്നലെ വൈകുന്നേരമായിരുന്നു അപകടം. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് രാത്രി മരിച്ചത്. ഭാര്യ : കെ. പി. ലളിത. മക്കൾ: ദീപ, വിനീത് മരുമക്കൾ : സൂരജ്, ശ്രുതി. സംസ്കാരം ഇന്ന് വൈകിട്ട് 3 മണിക്ക് പയ്യാമ്പലത്ത്.
