കാഞ്ഞങ്ങാട് നിന്നും കാണാതായ യുവ എഞ്ചിനീയറുടെ മൃതദേഹം കടലിൽ നിന്നും കണ്ടെത്തി

 .



കാഞ്ഞങ്ങാട് :കാഞ്ഞങ്ങാട് നിന്നും കാണാതായ യുവ എഞ്ചിനീയറുടെ മൃതദേഹം കടലിൽ നിന്നും കണ്ടെത്തി. ബേക്കൽ തൃക്കണ്ണാടിന് സമീപം കടലിൽ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. കാഞ്ഞങ്ങാട് സൗത്ത് മാതോത്ത് അമ്പലത്തിന് സമീപത്തെ യു.കെ.ജയപ്രകാശിൻ്റെ മകൻ പ്രണവിന്റെ 33 മൃതദേഹമാണ് കണ്ടെത്തിയത്. വ്യാഴാഴ്‌ച സന്ധ്യക്ക് 7 മണിക്ക് വീട്ടിൽ നിന്നും പോയ ശേഷം കാണാതാവുകയായിരുന്നു പിതാവിന്റെ പരാതിയിൽ ഹോസ്‌ദുർഗ് പോലീസ് കേസെടുത്തിരുന്നു.



ബംഗ്ളൂരുവിലെ എഞ്ചിനീയറാണ്. കടലിൽ മൃതദേഹം ഒഴികുന്ന നിലയിൽ മൽസ്യ തൊഴിലാളികളാണ് കണ്ടത്. തുടർന്ന് വലയിട്ട് ബന്തവസിലാക്കി. കരക്കെത്തിച്ചു. മൃതദേഹം ജില്ലാശുപത്രിയിലേക്ക് മാറ്റി. ഇന്നലെ രാവിലെ യുവാവിൻ്റെ മൊബൈൽ ഫോണും ചെരിപ്പും ബേക്കൽ കടൽ കരയിൽ കണ്ടെത്തിയിരുന്നു. ബന്ധുക്കളും പൊലീസും കടലിൽ തിരച്ചിലിലായിരുന്നു. വിവാഹ നിശ്ചയം അടുത്തിടെ കഴിഞ്ഞിരുന്നു. വീട്ടിൽ നിന്നും കത്തും കണ്ടെത്തിയിരുന്നു

Post a Comment

Previous Post Next Post