കൊണ്ടോട്ടി: ഓട്ടോറിക്ഷയ്ക്ക് മോട്ടോർ വാഹന വകുപ്പ് (MVD) ഉദ്യോഗസ്ഥർ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകാത്തതിൽ മനംനൊന്ത് ഓട്ടോ ഡ്രൈവർ ജീവനൊടുക്കി. കിഴിശ്ശേരി മുണ്ടംപറമ്പ് സ്വദേശി ഷൗക്കത്ത് ആണ് ആത്മഹത്യ ചെയ്തത്
ഓട്ടോറിക്ഷയുടെ സൈഡിൽ ഘടിപ്പിച്ചിട്ടുള്ള സംരക്ഷണ കമ്പി (സേഫ്റ്റി ബാർ) ചൂണ്ടിക്കാട്ടി ഉദ്യോഗസ്ഥർ ഫിറ്റ്നസ് നൽകാൻ തയ്യാറായില്ലെന്നും, ഇതിലുണ്ടായ ഉദ്യോഗസ്ഥരുടെ കടുംപിടിത്തവും മാനസിക ബുദ്ധിമുട്ടുകളുമാണ് ജീവനൊടുക്കാൻ കാര്യമെന്നുമാണ് പുറത്തുവരുന്ന വിവരം. മരണത്തിന് മുൻപ് ഷൗക്കത്ത് ഇതുസംബന്ധിച്ച് സമൂഹമാധ്യമത്തിൽ കുറിപ്പ് പങ്കുവെച്ചിരുന്നു.
(ശ്രദ്ധിക്കുക: ജീവനൊടുക്കൽ ഒന്നിനും ഒരു പരിഹാരമല്ല. ഇത്തരം പ്രതിസന്ധി ഘട്ടങ്ങളിൽ നിയമപരമായ വഴികൾ തേടുകയോ വിദഗ്ധരുടെ മാനസിക പിന്തുണ തേടുകയോ ചെയ്യുക.)
