അമ്പലപ്പുഴ: ആലപ്പുഴ-അമ്പലപ്പുഴ ദേശീയപാതയ്ക്ക് സമീപം ചമ്പക്കുളം റോഡിൽ ഗുരുകുലം ജങ്ഷനിലുണ്ടായ വാഹനാപകടത്തിൽ ലേബർ തൊഴിലാളി മരിച്ചു. ഗുരുകുലം സ്വദേശിയും വെള്ളാംപറമ്പ് വീട്ടിൽ സത്യപ്രകാശ് {58 വയസ്സ്} ആണ് മരിച്ചത്.
ഇന്ന് രാവിലെ പത്ത് മണിയോടുകൂടിയാണ് സംഭവം. രണ്ട് ബൈക്കുകൾ തമ്മിൽ കൂട്ടിയടിച്ചായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ സത്യനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മേൽനടപടികൾക്കും പോസ്റ്റ്‌മോർട്ടത്തിനുമായി മൃതദേഹം ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. പോലീസ് സംഭവസ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു വരുന്നു.
വിവരങ്ങൾ നൽകിയത്:ഷുക്കൂർ ഖാദർ അമ്പലപ്പുഴ
