ഒറ്റപ്പാലം: ഒറ്റപ്പാലം - ചേലക്കര റോഡിലുണ്ടായ ഭയപ്പെടുത്തുന്ന വാഹനാപകടത്തിൽ രണ്ടുപേർ മരണപ്പെട്ടു. നിയന്ത്രണം നഷ്ടപ്പെട്ട കണ്ടെയ്നർ ലോറി (ഗുഡ്സ് ട്രക്ക്) കാൽനടയാത്രക്കാരുടെ മേലേക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം.
അപകടത്തിൽ മരിച്ചവരിൽ ഒരാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. മണ്ണാർക്കാട് പാലക്കയം ഇഞ്ചിക്കുന്ന് സ്വദേശി ബിജു മഠത്തിൽപറമ്പ് ആണ് മരിച്ചത്. ഏറെക്കാലമായി എറണാകുളത്തായിരുന്നു താമസം. ഒപ്പമുണ്ടായിരുന്ന മറ്റൊയാളെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായി വരുന്നുണ്ട്.
